ന്യുയോര്‍ക്ക്|
VISHNU.N.L|
Last Modified ബുധന്‍, 9 ജൂലൈ 2014 (16:03 IST)
ഹോളീവുഡ്ഡിലെ ലൊകമെമ്പാടും ആരാധകരുള്ള സിനിമയിലൊന്നാണ് അയണ്‍മാന്‍, അതേപോലെയുള്ള അയണ്‍മാന്മാരെ സൃഷ്ടിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട്. സിനിമയിലെ
നായകന്റെ പടച്ചട്ടയേ വെല്ലുന്ന തരത്തിലൊന്ന് നിര്‍മിക്കാനുള്ള പദ്ധതിക്ക് പെന്റഗ്ണ്‍ തുടക്കം കുറിച്ചിരികുന്നതായാണ് വിവരം.
'ടാലോസ്' എന്ന് പേരിട്ടീരിക്കുന്ന പദ്ധതിയില്‍ സഹായിക്കാന്‍ ഹോളിവുഡ്ഡും രംഗത്തെത്തുമെന്നാണ്
അവസാനം വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ജനറല്‍ ഡൈനാമിക്‌സ്, റേത്തിയോണ്‍ എന്നീ സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തൊടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് യുഎസ് സേന കരുതുന്നത്.
പടച്ചട്ടയുടെ രൂപരേഖ തയ്യാറാക്കാനായി മികച്ച ഡിസൈനിങ്ങിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ 'ലെഗസി ഇഫക്ട്‌സ്' ആണ് രംഗത്തിറങ്ങിയിരിക്കുന്നത്. സിനിമയില്‍ അയണ്‍മാന്‍ പടച്ചട്ട ഡിസൈന്‍ ചെയ്തത് ഇവരാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
കാരണം സിനിമയിലേ പടച്ചട്ട സാങ്കല്‍പ്പികമായിരുന്നു എങ്കില്‍ അത് യാഥാര്‍ഥ്യമാകുമ്പോള്‍ പടച്ചട്ടയ്ക്ക് 180 കിലോഗ്രാമിലേറെ ഭാരം വരുമെന്നാണ് കരുതുന്നത്. പടച്ചട്ടയിലെ സംവിധാനം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ബാറ്ററിയുടെ ഭാരം കുറയ്ക്കുകയാണ് ഗവേഷകര്‍ നേരിടുന്ന മുഖ്യമായ വെല്ലുവിളി.
ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ വെടിയുണ്ട ഏല്‍ക്കാത്തതാകണം, ആക്രമിക്കാന്‍ ആയുധം ഉള്ളവയാകണം, പരിസരവും കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അതിന് നിരീക്ഷിക്കാന്‍ കഴിയണം, കൂടാതെ പടയാളികളുടെ സൂക്ഷ്മതയും ശക്തിയും വര്‍ധിപ്പിക്കുന്ന് ഒരു സൂപ്പര്‍ റോബോര്‍ട്ടായി പ്രവര്‍ത്തിക്കാനും ഇതിന് കഴിയണമെന്നാണ് പെന്റഗണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരുകോടി ഡോളര്‍ ഇതിനകം പദ്ധതിക്ക് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്. എത്ര ചെലവാക്കാം എന്നതിന് പെന്റഗണ്‍ പരിധി വെച്ചിട്ടില്ല. സേന മുമ്പ് പറഞ്ഞിരുന്നത് 2018 ഓടെ 'അയണ്‍മാന്‍ പടച്ചട്ട' രംഗത്തെത്തുമെന്നാണ്.