699 രൂപയുടെ ടിക്കറ്റുമായി എയര്‍ഏഷ്യ

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (10:30 IST)
ചെലവ് കുറഞ്ഞ ടിക്കറ്റുകള്‍ നല്‍കി കൂടുതല്‍ യാത്രക്കാരെ നേടാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ വിമാന കമ്പനികള്‍.വിമാന കമ്പനികളുടെ യുദ്ധത്തില്‍ 699 രൂപയുടെ ടിക്കറ്റെന്ന ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ഏഷ്യ. ഈ നിരക്ക് നികുതി ഉള്‍പ്പെടെയാണ്.

അടുത്ത വര്‍ഷം ജൂണ്‍ പത്തു മുതല്‍ 2016 ജനുവരി 17 വരെയാണ് ഈ ഓഫര്‍.
ആഭ്യന്തര സര്‍വീസില്‍ ബംഗളൂരുവില്‍ നിന്നു ചെന്നൈ, കൊച്ചി, ഗോവ, ജയ്‍പൂര്‍, ഛണ്ഡീഗഡ് എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസിലാണ് ഈ ഓഫര്‍ ലഭ്യമാകുക.

അഭ്യന്തര സര്‍വീസ് കൂടാതെ അന്താ‍രാഷ്ട്ര സര്‍വ്വീസില്‍ ചെന്നൈയില്‍ നിന്നും കൊച്ചി, കൊല്‍ക്കത്ത, ബംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് 2599 രൂപയുടെ ടിക്കറ്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ഏഷ്യയുടെ വെബ്‍സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :