എം‌എച്ച് 370: ബ്ലാക്ക് ബോക്സ് തെരച്ചിലിനായി ആധുനിക ഉപകരണങ്ങളുമായി 'ഓഷ്യന്‍ ഷീല്‍ഡ്'

WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (09:19 IST)
PRO
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ച മലേഷ്യന്‍ വിമാനമായ ‘എം‌എച്ച് 370‘ യുടെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായി യുഎസ് നിര്‍മിത അത്യന്താധുനിക ഉപകരണവുമായി ഓസ്‌ട്രേലയിന്‍ നാവികകപ്പലായ 'ഓഷ്യന്‍ ഷീല്‍ഡ്' പെര്‍ത്തില്‍നിന്ന് പുറപ്പെട്ടു.

ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താന്‍ ശേഷിയുള്ള ആളില്ലാ അന്തര്‍വാഹിനിയും തിരച്ചില്‍മേഖലയിലേക്ക് ഉടന്‍ എത്തും. അമേരിക്കന്‍ ആളില്ലാ അന്തര്‍വാഹിനിയായ 'ബ്ലൂഫിന്‍' നേരത്തേതന്നെ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്തിന് എന്തുസംഭവിച്ചുവെന്ന് വ്യക്തമാകണമെങ്കില്‍ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുക്കേണ്ടതുണ്ട്.

മാര്‍ച്ച് എട്ടിനാണ് 239 പേരുമായി കൊലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോയ എംഎച്ച് 370 എന്ന വിമാനം കാണാതായത്. വിവിധരാജ്യങ്ങളില്‍നിന്നുള്ള കപ്പലുകളും വിമാനങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഒട്ടേറെ വസ്തുക്കള്‍ അമേരിക്കയുടേയും ചൈനയുടേയും കപ്പലുകള്‍ ശേഖരിച്ചെങ്കിലും അത് മലേഷ്യന്‍ വിമാനത്തിന്റേതായിരുന്നില്ല.

ഇതിനിടയ്ക്ക് മലേഷ്യന്‍ വിമാനം തകര്‍ന്നതായി തെളിവ് കാണിക്കാനാവശ്യപ്പെട്ട് പലയിടങ്ങളിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :