ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (09:35 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഓഫിസും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസും തമ്മില്‍ ഹോട്ട് ലൈന്‍ ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഓഫീസുകളിലും ഇതേ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റിസീവര്‍ എടുക്കുന്നതോടെ തന്നെ മറുപുറത്ത് ഓട്ടോമാറ്റിക്കായി കണക്ടാവുന്ന സംവിധാനമാണ് ഹോട്ട് ലൈന്‍. ഇത് ഓഫ് ഹുക്ക് സര്‍വീസ് എന്നും അറിയപ്പെടാറുണ്ട്. ജനുവരിയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയത്. ആദ്യമായാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ക്യൂബയിലെ മിസൈല്‍ പ്രതിസന്ധിയെ തുടര്‍ന്ന് 1963 ആഗസ്ത് 30നാണ് ലോകത്ത് ആദ്യമായി ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. യു.എസ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കായിരുന്നു ഈ സംവിധാനം.