ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് യു എസ് ആക്രമത്തില്‍ ഗുരുതര പരുക്ക്

ബാഗ്ദാദ്| VISHNU N L| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (19:39 IST)
ഇറാഖില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇറാഖില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബഗ്ദാദിക്ക് പരുക്കേറ്റത്. പരുക്കേറ്റതിനെ തുടര്‍ന്ന് ബഗ്ദാദി ഐഎസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതായും താന്‍ മരിക്കുകയാണെങ്കില്‍ സംഘടനക്ക് പുതിയ നേതാവിനെ കണ്ടത്തൊനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐ എസ് തീവ്രവാദികളില്‍ നിന്ന് വിവരം ചോര്‍ത്തിയാണ് ഇവര്‍ ഈ കാര്യം റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്. മാര്‍ച്ച് 18 ന് സിറിയന്‍ അതിര്‍ത്തിയിലെ അല്‍ ബാജ് ജില്ലയിലെ നിന്‍വേഹിനടുത്ത് വച്ചാണ് ബഗ്ദാദിക്കു നേരെ ആക്രമണം ഉണ്ടായത്. മരണം വരെ സംഭവിക്കാവുന്ന വിധത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ നില ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, ബഗ്ദാദി ഇപ്പോഴും സംഘടനയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തിട്ടില്ലെന്നും ഗാര്‍ഡിയന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :