റെയിൽവേ സ്റ്റേഷനുകളിലേയ്ക്ക് വരരുത്, ശ്രമിക് സ്പെഷ്യൽ ട്രെയിനുകളല്ലാതെ മെയ് 17 വരെ മറ്റു സർവീസുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 2 മെയ് 2020 (09:51 IST)
രാജ്യ വ്യാപക ലോക്‌ഡൗൺ, മെയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളല്ലാത്തെ മറ്റു സർവീസുകൾ ഉണ്ടാകില്ലെന്ന് ഇന്ത്യൻ റെയിൽ‌വേ. മറ്റു യാത്ര സർവീസുകൾ എല്ലാം റദ്ദാക്കി. ട്രെയിനുകൾ പുനരാരംഭിച്ചതായി തെറ്റിദ്ധരിച്ച് ആളുകൾ സ്റ്റേഷനുകളിൽ എത്തരുത് എന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.

ലോക്‌ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവർക്ക് സ്വന്തം നാടുകളിൽ മടങ്ങിയെത്തുന്നതിനാണ് ശ്രമിക് സ്പെഷ്യൽ സർവീസ് ആരംഭിച്ചിയ്ക്കുന്നത്. സംസ്ഥാന സർക്കാരുകളും റെയിൽവേ നോഡൽ ഓഫീസർമാരുമായി ചർച്ച ചെയ്താണ് സർവീസുകൾ ആരംഭിയ്കുക. കർശന നിയന്ത്രണങ്ങളോടെയാണ് ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :