സ്ത്രീകള്‍ പര്‍ദ്ദയിടണമെന്ന് നിര്‍ബന്ധം ഇല്ല, സ്ത്രീ പുരുഷ വിവേചനം ഉണ്ടാകില്ല: സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

മാറ്റത്തിന്റെ പാതയില്‍ സൌദി

അപര്‍ണ| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (10:01 IST)
സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീ പുരുഷ വിവേചനം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. മുഹമ്മദ് ബിന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഭിമുഖം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.

മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. മാന്യമായ ബഹുമാനപൂര്‍വമുള്ള വസ്ത്രങ്ങള്‍ സത്രീകള്‍ക്ക് ധരിക്കാം. തങ്ങള്‍ ധരിക്കേണ്ട മാന്യവും ബഹുമാന പൂര്‍ണവുമുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പൂര്‍ണമായും സതീകള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുരുഷന്‍മാരും സത്രീകളും ഇടകലരുന്നതിനെ എതിര്‍ക്കുന്ന തീവ്ര ചിന്താഗതി ഉണ്ടായിരുന്നു. അതിന്റെ ഒന്നും ആവശ്യം ഇനി ഇല്ലെന്നും അദ്ദേഹം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :