90 വര്‍ഷങ്ങള്‍ക്കു ശേഷം ഇനി തുര്‍ക്കിയില്‍ മുസ്‌ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാം
അങ്കാറ|
WEBDUNIA|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2013 (11:37 IST)
PRO
തൊണ്ണൂറ് വര്‍ഷത്തിന് ശേഷമാണ് തുര്‍ക്കിയിലെ മുസ്‌ലിം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കി.
പൗരന്മാരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം വരുത്തുന്ന നിയമം എടുത്തുകളഞ്ഞതായി ഉപപ്രധാനമന്ത്രി ബെക്കിര്‍ ബെസ്ദാഗ് ട്വിറ്ററില്‍ വിശദീകരിച്ചു.
മുസ്‌ലിം ഭൂരിപക്ഷമെങ്കിലും മതേതര രാഷ്ട്രമായ തുര്‍ക്കിയില്‍ 1923-ല്‍ ആണ് ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം അതിനു മാറ്റം വന്നിരുന്നു.
അതേസമയം സൈന്യത്തിലും നീതിന്യായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിലക്ക് തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.