285 ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുത്താന്‍ ഐ എസ് !

കൊലപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി ഐ എസ് !

IS, ISIS, Islamic State, India, America, ഐ എസ്, ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്‍
ദമാസ്ക്കസ്| Last Modified വ്യാഴം, 23 ജൂണ്‍ 2016 (19:29 IST)
കൊലപ്പെടുത്താനുള്ളവരുടെ പട്ടിക പുറത്തിറക്കി ഭീകരസംഘടനയായ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) പരിഭ്രാന്തി സൃഷ്ടിക്കുന്നു. കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ 285 പേര്‍ ഇന്ത്യക്കാരാണ്. അമേരിക്കയും ബ്രിട്ടനുമടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പട്ടികയാണ് ഐ എസ് തയ്യാറാക്കിയിരിക്കുന്നത്.

കൊലപ്പെടുത്തേണ്ടവരുടെ പേരും മേല്‍‌വിലാസവും അടക്കമാണ് ഐ എസ് പുറത്തിറക്കിയിരിക്കുന്നത്. ഇവരെ അതിക്രൂരമായി കൊലപ്പെടുത്തണമെന്നാണ് ഐ എസ് നിര്‍ദ്ദേശം.

ഐ എസ് അനുഭാവികള്‍ക്ക് സ്വന്തം രാജ്യത്ത് ആളുകളെ കൊല്ലുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ നിശാക്ലബില്‍ യുവാവ് 50 പേരെ വെടിവച്ചുകൊന്നതിന്‍റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :