താഷ്‌കെന്റ്|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (18:55 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവും കൌശലങ്ങളും ലക്‍ഷ്യം കാണുന്നു. ആണവ വിതരണ സംഘത്തില്‍ (എന്‍എസ്‌ജി) ഇന്ത്യയെ അംഗമാക്കുന്നതുമായി ബന്ധപ്പെട്ട്
ചൈന പോസിറ്റീവായി പ്രതികരിച്ചു. അതോടെ മോദി ഒരുപടികൂടി കടന്ന്, ‘ഇന്ത്യയുടെ അപേക്ഷ ന്യായമായി പരിഗണിക്കണം’ എന്നൊരു അഭ്യര്‍ത്ഥ്യനയും ചൈനീസ് പ്രസിഡന്‍റിനോട് നടത്തി.
താഷ്‌കെന്റില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനാ (എസ്‍സിഒ) ഉച്ചകോടിക്കിടെയാണ് മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയെ അംഗമാക്കണമെന്ന അപേക്ഷയുടെ ചര്‍ച്ചയില്‍ തങ്ങള്‍ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ചൈന നേരത്തേ അറിയിച്ചിരുന്നു.
ചൈനയുടെ ഭാഗത്തുനിന്ന് ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഒരു പോസിറ്റീവ് പ്രതികരണമുണ്ടാകുന്നത്. ഇത് നരേന്ദ്രമോദിയുടെ നയതന്ത്രത്തിന്‍റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.