രണ്ടാം ട്വന്റി20: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് ജയം

ആദ്യമൽസരത്തിൽ നേരിട്ട രണ്ടു റൺസിന്റെ അപ്രതീക്ഷിത തോൽവിയ്ക്ക് ഇന്ത്യയുടെ തിരിച്ചടി

ഹരാരെ, സിംബാബ്‌വെ, ഇന്ത്യ harare, zimbabwe, india
ഹരാരെ| സജിത്ത്| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (19:44 IST)
ആദ്യമൽസരത്തിൽ നേരിട്ട രണ്ടു റൺസിന്റെ അപ്രതീക്ഷിത തോൽവിയ്ക്ക് ഇന്ത്യയുടെ തിരിച്ചടി. രണ്ടാം ട്വന്റി20 മൽസരത്തിൽ സിംബാബ്‌വെയെ 10 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്കോർ: സിംബാബ്‌വെ - 20 ഓവറിൽ ഒൻപതിന് 99. ഇന്ത്യ 13.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 103.

ഈ ജയത്തോടെ, മൂന്നു ട്വന്റി20 മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ സിംബാബ്‌വെയ്ക്കൊപ്പമെത്തി. ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ 10 വിക്കറ്റ് വിജയമാണിത്. ഓപ്പണർ മൻദീപ് സിങ്ങിന്റെ അർധസെഞ്ചുറി (52)യുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യയുടെ ഈ തകര്‍പ്പന്‍ വിജയം. 40 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിന്ന ലോകേഷ് രാഹുലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 32 പന്തിൽ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ പീറ്റർ മൂറാണ് അവരുടെ ടോപ്സ്കോറർ. നാലു വിക്കറ്റ് വീഴ്ത്തിയ ബരീന്ദർ സ്രാൻ, മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ എന്നിവരാണ് സിംബാബ്‌വെയെ തകർത്തത്. അശോക് ഡിൻഡയ്ക്ക് ശേഷം ട്വന്റി20യിൽ ഒരു ഓവറിൽ മൂന്നോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി ബരീന്ദർ സ്രാൻ മാറുകയും ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :