ഇസ്ലാമബാദ്|
WEBDUNIA|
Last Modified ഞായര്‍, 21 ഫെബ്രുവരി 2010 (10:18 IST)
PRO
മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെയും മറ്റ് ആറുപേരെയും വിചാരണ ചെയ്യുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി. ഇന്നലെയായിരുന്നു വിചാരണ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വിചാരണ അടുത്തമാസത്തേക്ക് മാറ്റുകയായിരുന്നു.
ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണു റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വിചാരണ മാറ്റിയത്. അടുത്ത ശനിയാഴ്ച നബിദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിനമായതിനാലും കേസ് പരിഗണിക്കാന്‍ കഴിയില്ല.
ഇക്കാരണത്താല്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കുറ്റവിമുക്‌തനാക്കണമെന്ന് ആവശ്യപ്പെട്ടു ലഖ്‌വി ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഈ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷമേ ഭീകരവിരുദ്ധ കോടതി വിചാരണ പുനരാരംഭിക്കുകയുള്ളൂവെന്നു വിശ്വസിക്കുന്നതായി ലഖ്‌വിയുടെ അഭിഭാഷകന്‍ ഖ്വാജ സുല്‍ത്താന്‍ പറഞ്ഞു.