‘വലിയ ചുണ്ടുകൾ എന്റെ ഭംഗി കൂട്ടുന്നു‘ - വലിയ ചുണ്ടിനായി 17 ശസ്ത്രക്രിയ നടത്തിയ ആൻഡ്രിയ പറയുന്നു

ഗോൾഡ ഡിസൂസ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (10:58 IST)
22കാരിയായ ഇവനോവ ഇന്ന് ലോകം അറിയുന്ന മോഡലായി മാറിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ വേണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ആൻഡ്രിയ. ഇതിനായി ഇവർ നടത്തിയത് 17 ശസ്ത്രക്രിയകളാണ്.

തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ബാര്‍ബിയെ പോലെയാവുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 17 ഇൻ‌ജക്ഷൻ എടുത്ത ആൻഡ്രിയ തന്റെ പുതിയ മുഖത്തെ ഏറെ സ്നേഹിക്കുന്നു. ഇനിയും കൂടുതല്‍ ഇന്‍ജെക്ഷനുകളെടുക്കാനും ചുണ്ടിന്റെ വലിപ്പം കൂട്ടാനുമാണ് ആന്‍ഡ്രിയയുടെ തീരുമാനം. ഇനി രണ്ട് ചികിത്സകള്‍ കൂടിയാണ് ആന്‍ഡ്രിയയുടെ ചുണ്ടിന് ബാക്കിയുളളത്.

ചുണ്ടുകളില്‍ ആന്‍ഡ്രിയ ഹൈലുറോണിക് ആസിഡ് കുത്തിവെയ്ക്കുന്നുണ്ടെന്നും ഓരോ തവണ ചുണ്ടുകള്‍ ചുരുങ്ങുമ്പോഴും ആന്‍ഡ്രിയ ആസിഡ് കുത്തിവെയ്ക്കും എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫിയ യൂണിവേഴ്‌സിറ്റിയില്‍ ജെര്‍മന്‍ ഫിലോസഫി വിദ്യാര്‍ത്ഥിനിയാണ് ആന്‍ഡ്രിയ.

ഓരോ തവണയും ചികിത്സയ്ക്കായി 250 ഡോളറാണ് ആന്‍ഡ്രിയ ചിലവാക്കുന്നത്. വലിയ ചുണ്ടുകളുളളത് കൊണ്ട് താന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി തോന്നുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. പണം ഒരു വിഷയമേ അല്ലെന്നാണ് ഇവരുടെ പക്ഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :