ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു, അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808 മരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 12 ഏപ്രില്‍ 2020 (10:09 IST)
ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം കടന്നതായി റിപ്പോർട്ട്, മരണസംഖ്യ 1,08,770 ആയി ഉയരുകയും ചെയ്‌തു. ലോകത്തേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയിൽ സ്ഥിതി ഗുരുതരമാണ്. 5 ലക്ഷം കൊവിഡ് രോഗികളാണ് അമേരിക്കയിലുളത്.

ഇന്നലെ മാത്രം അമേരിക്കയിൽ 1800ലധികം ആളുകളാണ് മരിച്ചത്. നിലവിൽ ലോകത്തിലേറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് അമേരിക്ക.ഇറ്റലിയിൽ മരണം 19,468ആയി. ആയിരത്തിനടുത്ത് ആളുകളാണ് ബ്രിട്ടണിലും ഫ്രാൻസിലും കഴിഞ്ഞ 24 മണീക്കൂറിനിടെ മരിച്ചത്.ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :