2013ലെ മികച്ച വസ്ത്രധാരണം- പോപ്പ് ഫ്രാന്‍സിസ് ഒന്നാമത്!
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
PRO
ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മറ്റൊരു അംഗീകാരം കൂടി. 2013ലെ ഏറ്റവും മികച്ച വസ്ത്രധാരണം മാര്‍പ്പാപ്പയുടേതാണെന്നാണ് വിലയിരുത്തല്‍.
എസ്ക്വയര്‍ മാസിക തയ്യാറാക്കിയ രാജ്യാന്തര തലത്തില്‍ മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നവരുടെ പട്ടികയിലാണ് മാര്‍പ്പാപ്പ ഒന്നാമതെത്തിയത്.
കത്തോലിക്ക സഭയുടെ ഈ പുതിയ മാര്‍പ്പാപ്പയുടെ സിമ്പിള്‍ സ്റ്റൈല്‍ ആണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണം എന്ന് മാസിക വിലയിരുത്തുന്നു.
76കാരനാണ് പാപ്പ. അര്‍ജന്റീനയില്‍ നിന്നുള്ള പാപ്പ 2013ലാണ് ക്രൈസ്തവ ലോകത്തിന്റെ പുതിയ മതമേലാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്തത്.