200 സ്കൂള്‍ കുട്ടികളെ കൊല്ലുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി; യുവാവ് അറസ്റ്റില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
യു എസ് സ്കൂള്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ബ്രിട്ടിഷ് പൌരനായ റീസി എലിയറ്റ്(24) ആണ് അറസ്റ്റിലായത്. ബ്രിട്ടനിനെ വടക്കന്‍ നഗരമായ ന്യൂകാസില്‍ ആണ് ഇയാളുടെ സ്വദേശം.

യു എസ് ടൈന്നിസിയിലെ വാരന്‍ കൌണ്ടിയിലെ 200 ഓളം സ്കൂള്‍ കുട്ടികളെ കൊലപ്പെടുത്തും എന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് 2,900 ഓളം വിദ്യാര്‍ഥികള്‍ ആണ് ഭയന്ന് വീട്ടില്‍ തന്നെ ഇരുന്നത്. സ്കൂളുകളില്‍ പൊലീസ് ക്യാമ്പ് ചെയ്ത് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കുട്ടികള്‍ സ്കൂളില്‍ എത്താന്‍ തയ്യാറായില്ല.

യു എസിലെ സ്കൂളുകള്‍ കൊലക്കളങ്ങളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ഡിസംബറില്‍ കണക്ടിക്കട്ടിലെ സ്കൂളില്‍ ഉണ്ടായ കൂട്ടക്കൊലയില്‍ 27 പേരാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :