വീണ്ടും ഇറാഖിൽ റോക്കറ്റാക്രമണം; യുഎസ് എംബസിക്ക് സമീപം പതിച്ചത് രണ്ട് റോക്കറ്റുകൾ

റെയ്‌നാ തോമസ്| Last Modified വ്യാഴം, 9 ജനുവരി 2020 (08:06 IST)
ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിസായ എഎഫ്പിയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് എംബസിയുടെ 100 മീറ്റര്‍ അടുത്ത് റോക്കറ്റ് പതിച്ചതായി പൊലീസ് പറഞ്ഞു. ആളപായമില്ല.

കഴിഞ്ഞ ദിവസവും ഇറാഖില്‍ യുഎസ് സൈനികരുടെ താവളത്തിനു നേരെ ആക്രമണം നടന്നിരുന്നു. ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് എയര്‍ ഫോഴ്സിനു നേരെയായിരുന്നു ആക്രമണമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :