180 യാത്രക്കാരുമായി ഉക്രൈൻ വിമാനം ഇറാനിൽ തകർന്നുവീണു

അഭിറാം മഝർ| Last Modified ബുധന്‍, 8 ജനുവരി 2020 (09:57 IST)
ടെഹ്‌റാൻ: 180 യാത്രക്കാരുമായി പറന്ന് വിമാനം ഇറാനിൽ തകർന്നുവീണു. വിമാനമാണ് ടെഹ്‌റാൻ വിമാനത്തവളത്തിന് സമീപം തകർന്നുവീണത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. ദേശീയ ചാനലാണ് വാർത്ത പുറത്തുവിട്ടത്.

ടെഹ്‌റാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം ടെഹ്‌റാനിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ അപകടത്തിൽ പെടുകയായിരുന്നു. യു എസ് ഇറാൻ സംഘർഷം നിലനിൽക്കുമ്പോളാണ് അപകടമെങ്കിലും അപകടത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാഖിലെ സൈനികതാവളങ്ങൾ ഇറാൻ ആക്രമിച്ചതിന് പിന്നാലെ യു എസ് യാത്രാ വിമാനങ്ങൾ ഗൾഫ് വ്യോമയാന അതിർത്തിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് അമേരിക്കൻ വ്യോമയാന കേന്ദ്രങ്ങൾ നേരത്തെ കർശന നിർദേശം നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :