1857-ല്‍ മുങ്ങിയ കപ്പലില്‍ 21,000 കിലോ സ്വര്‍ണം!

ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 7 മെയ് 2014 (10:43 IST)
1857-ല്‍ മുങ്ങിയ കപ്പലില്‍ 2100 കിലോ സ്വര്‍ണം. ഒന്നര നൂറ്റാണ്ടു മുങ്ങിയ കപ്പലില്‍നിന്ന് കോടികള്‍ വില മതിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാന്‍ പര്യവേക്ഷണ കമ്പനിക്ക് അമേരിക്കന്‍ കോടതി അനുമതി നല്‍കി. അറ്റ്ലാന്റിക് സമുദ്രത്തില്‍ 21000 കിലോഗ്രാം സ്വര്‍ണക്കട്ടികളും സ്വര്‍ണ നാണയങ്ങളുമായി മുങ്ങിയ കപ്പലില്‍ നിന്ന്
നിധി വീണ്ടെടുക്കാന്‍ ഒഡിസി മറൈന്‍ എക്സ്പ്ലോറേഷന്‍ കമ്പനിയാണ്
കോടതിയുടെ
ഉത്തരവുനേ‌ടിയത്. എട്ടു കോടിയോളം രൂപ വില മതിക്കുന്ന ആയിരം ഔണ്‍സ് സ്വര്‍ണം ആദ്യഘട്ടമായി റോബോട്ടുകളെ ഉപയോഗിച്ച് അവര്‍ വീണ്ടെടുത്തു.

ദക്ഷിണ കാരലിനയ്ക്കകലെ ചുഴലിക്കാറ്റില്‍പ്പെട്ടു മുങ്ങിയതാണ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പല്‍. അതിലുണ്ടായിരുന്ന 425 പേരും മുങ്ങിമരിച്ചു. കാലിഫോര്‍ണിയയിലെ സ്വര്‍ണ ഖനികളില്‍ നിന്നുള്ള 3000 കിലോഗ്രാം സ്വര്‍ണവും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് വക 18000 കിലോഗ്രാം സ്വര്‍ണവും കപ്പലിലുണ്ടായിരുന്നു.

കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട് മുങ്ങിയത് 1857ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയാക്കി. ആഴക്കടലില്‍ നിന്ന് നിധി വീണ്ടെടുക്കാന്‍ പലരും ശ്രമിച്ചു . ചിലര്‍ കുറെ സ്വര്‍ണം മുങ്ങിയെടുത്തു. എന്നാല്‍ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള നിയമപ്രശ്നങ്ങളില്‍ കുരുങ്ങിയ നടപടികള്‍ ഇപ്പോഴാണ് യാഥാര്‍ത്ഥ്യമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :