യെമനില്‍ റഷ്യന്‍ സൈനികരെ കൊലപ്പെടുത്തി

സനാ| WEBDUNIA|
PRO
യെമനില്‍ രണ്ട് റഷ്യന്‍ സൈനിക പരിശീലകരെ വെടിവച്ചുകൊന്നു. തെക്കന്‍ സനയിലെ ഒരു ഹോട്ടലിനു മുന്നിലാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ത്തത്.

യെമന്‍ സര്‍ക്കാര്‍ സംഭവം സ്ഥിരീകരിച്ചെങ്കിലും റഷ്യന്‍ മന്ത്രാലയം പ്രതികരിച്ചില്ല. രാജ്യത്ത് വര്‍ധിക്കുന്ന തീവ്രവാദനീക്കങ്ങള്‍ പരാജയപ്പെടുത്താന്‍ യെമന്‍ അയല്‍രാജ്യങ്ങളുടെ സൈനികപരിശീലനം സ്വീകരിക്കാറുണ്ട്.

അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരര്‍ വേരുറപ്പിക്കുന്നതിനാലാണ് റഷ്യന്‍ സൈനികനിരീക്ഷകര്‍ യെമനില്‍ തങ്ങുന്നത്. ഇതില്‍പ്പെട്ട രണ്ടംഗങ്ങളാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :