പരിസ്ഥിതി സംഘടന പ്രവര്‍ത്തകര്‍ക്കെതിരെ കടല്‍ക്കൊള്ള ആരോപിച്ച് റഷ്യ കുറ്റം ചുമത്തി!

മോസ്‌കോ| WEBDUNIA|
PRO
PRO
പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ക്കെതിരെ കടല്‍ക്കൊള്ള ആരോപിച്ച് കുറ്റം ചുമത്തിയെന്ന് സംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു. ആര്‍ട്ടിക് സമുദ്രത്തിലെ റഷ്യയുടെ എണ്ണപര്യവേഷണത്തിനെതിരെ പ്രതിഷേധിക്കാനായി എത്തിയ ഏഴ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് റഷ്യ കുറ്റം ചുമത്തിയിരിക്കുന്നത്.

റഷ്യ കുറ്റം ചുമത്തിയിരിക്കുന്നവര്‍ ബ്രസീല്‍, ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍പീസ് പ്രവര്‍ത്തകരാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ക്കെതിരെ റഷ്യ ചുമത്തിയിരിക്കുന്നത്.

ഗ്രീന്‍പീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കുമി നൈഡൂ റഷ്യയുടെ നടപടിക്കെടിരെ രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തിന് മേലുള്ള കയ്യേറ്റമാണ് റഷ്യ നടത്തിയതെന്നും ഗ്രീന്‍പീസിന്റെ സമാധാനപരമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു

ആര്‍ട്ടിക് സമുദ്രത്തിലെ റഷ്യയുടെ എണ്ണപര്യവേഷണത്തിനെതിരെ പ്രതിഷേധിക്കാനായി എത്തിയ ആര്‍ട്ടിക് സണ്‍റൈസ് എന്ന ഗ്രീന്‍പീസ് കപ്പലിലെ 30ഓളം പ്രവര്‍ത്തകരെ റഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :