ചൈനയില്‍ വൃദ്ധസദനത്തില്‍ തീപിടുത്തം; 38 പേര്‍ മരിച്ചു

ബീജിംഗ്| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (12:28 IST)
ചൈനയില്‍ വൃദ്ധസദനത്തില്‍ തീ പിടിച്ച് 38 പേര്‍ മരിച്ചു. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ അപ്പാര്‍ട്‌മെന്റില്‍ ആണ് തീപിടുത്തം ഉണ്ടായത്. പരുക്കേരം ആറുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. ലുഷാനിലെ കംഗ്‌ലേയുവാന്‍ റെസ്റ്റ് ഹോമിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

രക്ഷാപ്രവര്‍ത്തന നടപടികളും തെരച്ചിലുകളും ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :