ന്യൂയോർക്ക്|
VISHNU N L|
Last Modified ബുധന്‍, 20 മെയ് 2015 (18:29 IST)
സാമ്പത്തിക വളർച്ചയിൽ
ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് യുഎൻ റിപ്പോര്‍ട്ട്. യു എന്നിന്റെ ലോക സാമ്പത്തിക സാഹചര്യവും പുരോഗതിയും എന്ന അർദ്ധവാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശം ഉള്ളത്. എന്നാൽ 2015 ൽ ഇന്ത്യ 7 ശതമാനം വളർച്ച നേടും . 2016 ലാകട്ടെ അത് 7.7 ശതമാനമായി ഉയരുമെന്നും യു എൻ റിപ്പോർട്ട് പറയുന്നു.
അതേസമയം
ചൈന 2015 ൽ 7 ശതമാനം വളര്‍ച്ച നേടുമെങ്കിലും 2016 ൽ
6.8 ശതമാനമായി വളര്‍ച്ച കുറയുമെന്നാണ് യുഎന്‍ നിരീക്ഷണം. അതിനാല്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാണെന്നാണ് യുഎന്‍ വിലയിരുത്തുന്നത്.
തെക്കേ ഏഷ്യയിലെ ഉപഭോക്തൃ വില സൂചിക 2015 ൽ 2.5 ശതമാനമായി താഴും . 2009 നു ശേഷം ആദ്യമായായിരിക്കും സൂചിക ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. പണപ്പെരുപ്പവും കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു .