ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ 41 പേര്‍ മരിച്ചു

ബാഗ്ദാദ്| WEBDUNIA|
PRO
ഇറാഖില്‍ പലയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 41 പേര്‍ മരിച്ചു. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത.

ബാഗ്ദാദില്‍ മൂന്നിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ 18 പേരാണ് മരിച്ചത്. ഇവിടെ റാഡ്വാനിയിലെ സ്റ്റേഡിയത്തിലാണ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനമുണ്ടായത്. നഹ്‌റാവന്‍ , അല്‍ ജെഡര്‍,സയൂന, തിക്രിത്, ഹമാം അലീല്‍ , ഷാദ് അലി ശീറ്റ് എന്നിവിടങ്ങളിലാണ് മറ്റുസ്‌ഫോടനങ്ങള്‍ അരങ്ങേറിയത്.

ഈ വര്‍ഷം ജനവരി മുതല്‍ ഒക്ടോബര്‍ വരെ ഇറാഖില്‍ വിവിധ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 7,000 ആണ്. 16,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :