‘ഒരു പർവതത്തെ ഇളക്കാൻ എളുപ്പമാണ്, പക്ഷേ, പീപ്പിൾസ് ലിബറേഷൻ‍‍ ആർമിയെ തൊടാന്‍ കഴിയില്ല’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ഞങ്ങളുടെ സൈന്യത്തെ തൊടാനാവില്ലെന്ന മുന്നറിയിപ്പുമായി ചൈന

India China Border,  India China Border Dispute,  Doklam standoff,  ന്യൂഡൽഹി,  സിക്കിം അതിർത്തി,  ഇന്ത്യ – ചൈന ബന്ധം,  ദോക് ലാ
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (14:12 IST)
സിക്കിം അതിർത്തിയിലെ ദോക് ലാ മേഖലയിൽ ഇന്ത്യ – ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. അതിർത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ഏതൊരാള്‍ക്കും മിഥ്യാധാരണവേണ്ടെന്ന മുന്നറിയിപ്പാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം നല്‍കിയത്.

‘ഒരു പർവതത്തെ ഇളക്കുകയെന്നത് വളരെ എളുപ്പമാണ്. പക്ഷേ, പീപ്പിൾസ് ലിബറേഷൻ‍‍ ആർമിയെ അനക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടേണ്ടിവരും’– ചൈനീസ് പ്രതിരോധ വക്താവ് വു ഖ്വയ്ൻ വ്യക്തമാക്കി. ചൈനയുടെ പരമാധികാരവും അതിര്‍ത്തിയുമെല്ലാം നിരന്തരം ശക്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

വസ്തുതകളെക്കുറിച്ച് ഇന്ത്യ മിഥ്യാധാരണ പുലർത്തുകയോ തർക്കവിഷയങ്ങളിൽ ഭാഗ്യപരീക്ഷണത്തിനു നിൽക്കുകയോ ചെയ്യരുത്. അതിര്‍ത്തി പ്രദേശത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിനാകണം പ്രഥമ പരിഗണന നല്‍കേണതെന്നും ചൈനീസ് പ്രതിരോധ വക്താവ് അറിയിച്ചു. ദോ‌ക് ‌ലായിൽ റോഡു നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സൈനികർ തടഞ്ഞതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘർഷം ഉടലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :