ഒമ്പത് പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ് റഷ്യക്കാരനായ അലക്സാണ്ടന്‍ ബൈകോവ്. റാംബോ എന്ന് സ്വയം വിളിയ്ക്കുന്ന ഇയാള്‍ രണ്ട് ഇരകളുടെ ഹൃദയം ഭക്ഷിച്ചിട്ടുമുണ്ട്.
2009നും 2011നും ഇടയിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. മുഴുകുടിയന്മാരെയും പാര്പ്പിടമില്ലാത്തവരെയുമാണ് ഇയാള്‍ കൊന്നത്. തെളിവുനശിപ്പിക്കാനായി ഇയാള്‍ മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയിരുന്നു. പക്ഷേ നരഭോജിയായി കണക്കാക്കി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തില്ല എന്നാണ് വിവരം.
ഇരകളുടെ ഹൃദയം ഇയാള്‍ ഭക്ഷിച്ചതിന് വ്യക്തമായ തെളിവുകള്‍ ഒന്നും ലഭ്യമല്ല.