'ഹിന്ദു യുവതികള്‍ക്ക് ഭാവി സ്വയം തീരുമാനിക്കാം'

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായി, മുസ്ലിങ്ങളെ വിവാഹം ചെയ്യേണ്ടിവന്നുവെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഹിന്ദു യുവതികള്‍ക്ക് അവരുടെ ഭാവി ജീവിതം സ്വയം തീരുമാനിക്കാം എന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി. തങ്ങള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ഇവര്‍ കോടതിയെ അറിയിച്ചതോടെ വിവാദമായ ഈ കേസ് അവസാനിക്കുകയും ചെയ്തു.

റിങ്കിള്‍ കുമാരി(ഫര്യാല്‍ ബീവി), ലതാ കുമാരി(ഹഫ്സ ബീവി), ആഷാ കുമാരി(ഹലീമാ ബീവി) എന്നിവരോടാണ് ജീവിതം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. യുവതികളെ മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് ഇവരുടെ കുടുംബാംഗങ്ങളും ഒപ്പം ഹിന്ദു സംഘടനകളുമാണ് കോടതിയില്‍ പോയത്.

യുവതികളെ ഭീഷണിപ്പെടുത്തി മതം മാറ്റിയതില്‍ പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ എംപിക്കും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

English Summary: Three Hindu women, who were allegedly forced to convert to Islam and marry Muslims, were on Wednesday allowed by Pakistan's Supreme Court to decide their own future and where they want to live


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :