ഹഖാനി ഭീകരസംഘടന തലവന്റെ മകന്‍ വെടിയേറ്റു മരിച്ചു

ഇസ്‌ലാമാബാദ്| WEBDUNIA|
PRO
ഭീകരസംഘടനയായ ഹഖാനി ശൃംഖലയിലെ പ്രമുഖന്‍ നസിറുദ്ദീന്‍ ഹഖാനി ഇസ്‌ലാമാബാദില്‍ വെടിയേറ്റ് മരിച്ചു. ഹഖാനി ഗ്രൂപ്പ് ചീഫ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് കൊല്ലപ്പെട്ട നസിറുദ്ദീ‍ന്‍ ഹഖാനി.

ഞായറാഴ്ച രാത്രി പള്ളിയില്‍ നിന്ന് കാറില്‍ തിരിച്ചു പോവുമ്പോള്‍ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിവെക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ ഇന്റലിജന്‍സ് അറിയിച്ചു.

മൃതദേഹം വസീരിസ്താനിലേക്ക് കൊണ്ടുപോയി. കാബൂളിലെ ഇന്ത്യന്‍ എംബസിയാക്രണമടക്കം ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് ഹഖാനി ശൃംഖല.

നസിറുദ്ദീന്‍ ഹഖാനിയെ ആഗോളഭീകരനായി യു.എസ്. പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :