ഉത്തയിലെ നിയമമനുസരിച്ച് അവിവാഹിതരായവര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ കഴിയില്ല. സ്വവര്‍ഗവിവാഹം ഇവിടെ നിയമവിധേയവുമല്ല. ഈ സാഹചര്യത്തിലാണ് ഒരു കുട്ടിയെ പോറ്റാനുള്ള ആഗ്രഹവുമായി രണ്ട് സ്വവര്‍ഗാനുരാഗികള്‍ ക്രിസ്റ്റിനെയെ സമീപിച്ചത്. ക്രിസ്റ്റീനെയും സ്വവര്‍ഗാനുരാഗ വാദിയാണ്.
യുവാക്കളുടെ ആഗ്രഹസാഫല്യത്തിനായി നാല്പത്തിയൊന്നുകാരിയായ ക്രിസ്റ്റീനെ സ്വയം തയ്യാറാകുകയായിരുന്നു. തുടര്‍ന്ന് യുവാക്കളില്‍ ഒരാളുടെ ബീജം ക്രിസ്റ്റീനയുടെ ഗര്‍ഭപാത്രത്തിലേക്ക് കൃത്രിമമായി നിക്ഷേപിക്കുകയായിരുന്നു. നാലുമാസം ഗര്‍ഭിണിയായ ക്രിസ്റ്റീനയ്ക്ക് ജൂണ്‍ ഇരുപത്തിയൊന്നിനാണ് ഡോക്ടര്‍മാര്‍ പ്രസവ തീയതി നല്‍കിയിരിക്കുന്നത്.
മുമ്പ് രണ്ട് വര്‍ഷം നിണ്ടുനിന്ന ഒരു ബന്ധത്തില്‍ 17 വയസുകാരിയായ ഒരു മകളും ക്രിസ്റ്റീനെയ്ക്കുണ്ട്. ഉത്തയില്‍ വാടക ഗര്ഭപാത്രത്തിന് ഏതാണ്ട് ഒരുലക്ഷം യുഎസ് ഡോളര്‍ വരെ വാടക നല്‍കേണ്ടിവരും. എന്നാല്‍ പൂര്‍ണ്ണമായും സൌജന്യമായാണ് ക്രിസ്റ്റീന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ചികിത്സാച്ചെലവുകള്‍ മാത്രമായിരിക്കും യുവാക്കള്‍ വഹിക്കുക.
ഒരു കുട്ടിയെ സ്വന്തമാക്കാനുള്ള യുവാക്കളുടെ ആഗ്രഹം തന്നെ ഏറെ സ്വാധീനിച്ചുവെന്നും വീണ്ടും അമ്മയാകാന്‍ സാധിച്ചതില്‍ അളവറ്റ ആഹ്ലാദം ഉണ്ടെന്നും ക്രിസ്റ്റിനെ പറയുന്നു. ഉത്തയിലെ ഏറെ നിയമവിദഗ്ധരും യാഥാസ്ഥിതിക ചിന്താഗതിക്കാരാണെന്നും അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന് മാത്രമേ കുട്ടികളെ നോക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നവരുമാണെന്ന് ക്രിസ്റ്റീനെ പറയുന്നു. എന്നാല്‍ അതിശയിപ്പിക്കുന്ന രക്ഷകര്‍ത്താക്കളായി മാറാന്‍ ഈ യുവാക്കള്‍ക്ക് കഴിയുമെന്നും ക്രിസ്റ്റീനെ ഉറപ്പുനല്‍കുന്നു.
സ്വവര്‍ഗവിവാഹം ഉത്തയില്‍ നിയമവിധേയമല്ലാത്തതിനാല്‍ കാലിഫോര്‍ണിയയിലാണ് ഈ യുവാക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയ സ്വവര്‍ഗവിവാഹത്തെ അംഗീകരിച്ചിട്ടുണ്ട്.