ലണ്ടന്‍|
WEBDUNIA|
Last Modified വെള്ളി, 30 ജനുവരി 2009 (18:43 IST)
അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ ഗര്‍ഭിണിയാണെന്ന് അഭ്യൂഹം. ലണ്ടനില്‍ നിന്നുള്ള ഡെയ്‌ലി സ്റ്റാര്‍ ആണ് വാര്‍ത്ത പുറത്തു വിട്ടത്. അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്‍റ് ബരാക് ഒബാമയുടെ 45 കാരിയായ ഭാര്യ ഉടനെ ഒരു ‘വൈറ്റ്‌ഹൌസ് ബേബി‘ക്ക് ജന്മം നല്‍കുമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഒബാമ ദമ്പതികള്‍ക്ക് മലിയ(10), സാഷ(7) എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇന്‍റര്‍നെറ്റ് ബ്ലോഗര്‍മാരും പത്രപ്രവര്‍ത്തകരും ഇക്കാര്യം നവംബര്‍ മുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഒരു ബ്ലോഗില്‍ പറയുന്നത് ഇങ്ങനെയാണ്; “ഇത് തികച്ചും സ്ഥിരീകരിക്കാത്ത കാര്യമാണ്. അപവാദമാണ്. എന്നാലും...വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് കേള്‍ക്കുന്നത് മിഷലേ ഒബാമ ഗര്‍ഭിണിയാണെന്നാണ്. സത്യമാണെങ്കില്‍ ഇതൊരു സന്തോഷവാര്‍ത്തയാണ്. ഇതൊരു ആണ്‍കുട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു”
എന്നാല്‍ ഇനിയൊരു കുട്ടി വേണമെന്ന ഉദ്ദേശ്യമില്ലെന്ന് ഒബാമയും മിഷേലും നേരത്തെ വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ ഇതു സംബന്ധിച്ച് വിശദീകരണമുണ്ടാകും. എന്നിരുന്നാലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ അവരെ ‘അമേരിക്കയുടെ ലേഡി ഡയാന’ എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു.