യങ്കൂണ്‍|
WEBDUNIA|
Last Modified വെള്ളി, 24 ജൂലൈ 2009 (13:04 IST)
മ്യാന്മര് പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകിയുടെ വിചാരണ ഇന്സൈന് ജയിലില്‍ ഇന്ന് പുനരാരംഭിക്കും. വീട്ടുതടങ്കലില്‍ കഴിയവേ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് സൂകിയെ വിചാരണ ചെയ്യുന്നത്. വീട്ടു തടങ്കലിലായിരിക്കെ ഒരു അമേരിക്കന്‍ സ്വദേശിയെ രണ്ട് ദിവസം വീട്ടില്‍ താമസിപ്പിച്ച കുറ്റത്തിന് അഞ്ചു വര്‍ഷം തടവാണ് സൂകിയെ കാത്തിരിക്കുന്നത്.
സൂകിക്കെതിരായ 23 പേജ് കുറ്റപത്രം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. സത്യം തങ്ങളുടെ ഭാഗത്തായതിനാല് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും കോടതി സത്യത്തെ അംഗീകരിക്കുമോ എന്നറിയില്ലെന്ന് സൂകിയുടെ അഭിഭാഷകന് കി വിന് പറഞ്ഞു.
സൂകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസമാദ്യം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്മര് സന്ദര്‍ശിച്ചിരുന്നു. സൂകിയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അവരെ പട്ടാള ഭരണകൂടം വിണ്ടും തടവിലാക്കിയത്.
കഴിഞ്ഞ 19 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു സൂകി. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സൂകിക്കുമേല് ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്