സുഹൃത്തിനെ കൊന്ന് പന്നിയിറച്ചിയാണെന്ന് പറഞ്ഞ് വിറ്റു!
മോസ്കോ|
WEBDUNIA|
PRO
PRO
കള്ളുകുടി പാര്‍ട്ടിക്ക് തൊട്ടുനക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ സുഹൃത്തിനെ കൊന്നു കറിവച്ചു. റഷ്യന്‍ യുവാവാണ് സുഹൃത്തിനെ കൊന്ന് കറിവച്ചു കഴിച്ചത്. തീര്‍ന്നില്ല, മിച്ചം വന്ന മാംസം ഇയാള്‍ പന്നിയിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തു.
വ്ളാഡിവോ സ്റ്റോക്കിലെ മാര്‍ക്കറ്റില്‍ നിന്ന് ‘പന്നിയിറച്ചി‘ വാങ്ങിയ ഒരാള്‍ക്ക് മാംസത്തിന്റെ ഗന്ധത്തില്‍ സംശയം തോന്നി. ഗന്ധം അപരിചിതമായിരുന്നിട്ടും അയാള്‍ അത് പാകം ചെയ്തു കഴിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. മാംസം വിദഗ്ധര്‍ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
അന്വേഷണത്തിന്റെ ഭാഗമായി കൊലയാളിയുടെ വീട്ടിലെത്തിയ പൊലീസ് ഫ്രിഡ്ജ്, പൂന്തോട്ടം തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ബാക്കി വന്ന ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ച കൊലയാളിയെ റിമാന്റ് ചെയ്തു.
English Summary: A Russian man killed a drinking partner after he and his friends ran out of snacks at a vodka party - then sold the leftovers as pork at a market.