സരബ്ജിത്തിന്റെ വിചാരണയില്‍ പിഴവ് സംഭവിച്ചെന്ന് അഭിഭാഷകന്‍

ലാഹോര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിംഗിന്റെ വിചാരണയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഇയാളുടെ അഭിഭാഷകന്‍. അതിനാല്‍ സരബ്ജിത്തിന്റെ ജീവപര്യന്തമായി കുറയ്ക്കണമെന്ന് അഭിഭാഷകന്‍ അവൈസ് ഷെയ്ക് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സരബ്ജിത്തിന്റെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കോടതിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എന്നാണ് അഭിഭാഷകന്റെ വാദം. 1990-ലെ ലാഹോര്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് സരബ്ജിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

ഇയാളെ വിട്ടയക്കുമെന്ന് പാക് സര്‍ക്കാര്‍ ഈയിടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :