ഷാവേസിന്റെ അമ്മയെ കെട്ടിപ്പിടിച്ച ഇറാന്‍ പ്രസിഡന്റ് വിവാദത്തില്‍!
ടെഹ്‌റാന്‍|
WEBDUNIA|
PRO
PRO
അന്തരിച്ച വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദ് വിവാദക്കുരുക്കില്‍. ഷാവേസിന്റെ മാതാവിനെ നെജാദ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇറാനിലെ മുതിര്‍ന്ന ഇസ്ലാം പുരോഹിതര്‍ ആണ് ഇതിനെതിരെ രംഗത്തെത്തിയത്.
ഷാവേസിന്റെ മാതാവിനെ നെജാദ് തൊട്ടത് ഇസ്ലാമിക വിശ്വാസപ്രകാരം പാപമാണ് എന്നാണ് പുരോഹിതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക നിയമങ്ങളും വിശ്വാസങ്ങളും കര്‍ശനമായ പാലിക്കുന്ന രാജ്യമാണ് ഇറാന്‍. എതിര്‍ ലിംഗത്തില്‍പ്പെട്ട ബന്ധുവല്ലാത്ത ഒരാളുടെ ദേഹത്ത് തൊടുന്നത് ഈ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണ്.
സംസ്കാര വേളയില്‍ ഷാവേസിന്റെ മാതാവിനെ നെജാദ് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നുവന്നത്.