വെനസ്വേല മെക്‌സിക്കന്‍ വിമാനം വെടിവെച്ച് വീഴ്ത്തി

കാരക്കാസ്| WEBDUNIA|
PRO
വെനസ്വേലയില്‍ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ആപ്യുറില്‍ മെക്‌സിക്കോയുടെ ചെറുവിമാനം വെടിവെച്ച് വീഴ്ത്തി.

കൊളംബിയയുടെ അതിര്‍ത്തിയില്‍ നിന്നാണ് മെക്‌സിക്കോയില്‍ രജിസ്റ്റര്‍ ചെയ്ത 'ഹോക്കര്‍ 25' ചെറുവിമാനം പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം വെടിവെച്ചിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തെക്കുറിച്ച് മെക്‌സിക്കോയിലെ വിദേശകാര്യ മന്ത്രാലയം വെനസ്വേലയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

വെനസ്വേലയുടെ അതിര്‍ത്തിയില്‍ നിന്ന് കൊളംബിയയിലേക്ക് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാണ്. ഇത്തരം 13 വിമാനങ്ങള്‍ ഈ വര്‍ഷം വെടിവെച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :