ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ (ഇഫ്‌താര്‍) മേശ ഷാര്‍ജയില്‍. ഷാര്‍ജയിലെ ബുഹൈറ കോര്‍ണിഷില്‍ അല്‍ നൂര്‍ പള്ളിയോടു ചേര്‍ന്ന് നോമ്പ് തുറക്കാന്‍ ഒരുക്കിയ മേശ ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകറെക്കോര്‍ഡ് സ്ഥാപിച്ച മേശയില്‍ നോമ്പുതുറക്കാന്‍ വിവിധ രാജ്യക്കാരും വിവിധ മതസ്ഥരുമെത്തിയിരുന്നു.
2.44 മീറ്റര്‍ വിസ്‌തീര്‍ണമുള്ള 410 ചെറിയ മേശകള്‍ ചേര്‍ത്തു വച്ചാണ് നോമ്പുതുറക്കാന്‍ വലിയ മേശയുണ്ടാക്കിയത്. നോമ്പുതുറ മേശയ്ക്ക് 1001 മീറ്റര്‍ നീളമുണ്ട്. ഇതിന് മുമ്പ് ദുബായ് മറീനയില്‍ ഒരുക്കിയ 301 മീറ്ററിന്റെ ഇഫ്‌താര്‍മേശയ്ക്കായിരുന്നു ലോകറെക്കോര്‍ഡ്.
5000 പേര്‍ക്ക് ഇഫ്‌താറിനുള്ള സൗകര്യം സംഘാടകരായ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സും ക്ലോറോഫില്‍ ഇവന്റ്സ് ആന്‍ഡ് എക്സിബിഷന്‍സും ചേര്‍ന്നാണ് ഒരുക്കിയിരുന്നത്. ഷാര്‍ജയിലെ നോമ്പുതുറ മേശ ലോകറെക്കോര്‍ഡാണെന്ന് സ്ഥിരീകരിക്കാന്‍ ഗിന്നസ് ബുക്ക് പ്രതിനിധികളും എത്തിയിരുന്നു.