അമ്മയെ കാണാ‍നെന്ന പേരില്‍ മുഷറഫ് ദുബായ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നു

ഇസ്ലാമാബാദ്| WEBDUNIA|
PTI
PTI
നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി കേസുകളില്‍ വട്ടം‌ചുറ്റുന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ദുബായിക്ക് തിരിച്ചേക്കും എന്ന് സൂചനകള്‍. രോഗക്കിടക്കയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനാണ് അദ്ദേഹം പുറപ്പെടുന്നത് എന്നാണ് വിശദീകരണം. ചൊവ്വാഴ്ചയായിരിക്കും അദ്ദേഹം പുറപ്പെടുക.

മുഷറഫിന്റെ 95കാരിയായ അമ്മ ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ദുബായില്‍ ആശുപത്രിയിലാണുള്ളത്. ദുബായ് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്ന് മുഷറഫ് കോടതിയില്‍ ആവശ്യപ്പെടും എന്നാണറിയുന്നത്. അദ്ദേഹം രാജ്യം വിടുന്നതിന് വിലക്കുള്ളതിനാലാണിത്.

ബേനസീര്‍ ഭൂട്ടോ വധം ഉള്‍പ്പെടെ നിരവധി കേസുകള്‍ ആണ് മുഷറഫിന്റെ പേരിലുള്ളത്. പാക് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം രാജ്യത്ത് തിരിച്ചെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹത്തെ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തെ അദ്ദേഹത്തിന്റെ ഫാം ഹൌസ് ‘സബ് ജയില്‍‘ ആക്കി അവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :