ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിക്ക് ലൈംഗികാരോപണ കേസില്‍ കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
വിധി നടപ്പാക്കുന്നത് അപ്പീലില്‍ വാദം കേട്ടതിന് ശേഷം തീരുമാനിക്കും. പ്രധാനമന്ത്രിയായി ഇരിക്കെ വേശ്യകളുമായി ബന്ധപ്പെടുകയും ലൈംഗികാരോപണക്കേസുകള്‍ ഒതുക്കാനായി അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.
ആറു വര്‍ഷത്തെ തടവും തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കുമാണ് പ്രോസ്ക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. മാധ്യമ വ്യവസായി കൂടിയായ ബര്‍ലുസ്കോണിയെ നികുതിവെട്ടിപ്പ് കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ കോടതി ശിക്ഷിച്ചിരുന്നു.