ലങ്കയില്‍ തമിഴ് വംശജര്‍ ഒരുമിച്ച് പാര്‍ട്ടിയുണ്ടാക്കി; സ്വപ്നങ്ങള്‍ തിരിച്ച് പിടിക്കാന്‍

PTI
അപ്കണ്‍ട്രി പീപ്പിള്‍സ്‌ ഫ്രണ്ട്‌ (യുപിഎഫ്‌) നേതൃത്വത്തിലുള്ള സഖ്യത്തിലെ മറ്റു കക്ഷികള്‍ ഡമോക്രാറ്റിക്‌ വര്‍ക്കേഴ്സ്‌ കോണ്‍ഗ്രസ്‌, വര്‍ക്കേഴ്സ്‌ ലിബറേഷന്‍ ഫ്രണ്ട്‌, ഡമോക്രാറ്റിക്‌ ലെഫ്റ്റ്‌ ഫ്രണ്ട്‌ എന്നിവയാണ്‌ തമിഴ് ജനങ്ങള്‍ രൂപികരിച്ച പുതിയ പാര്‍ട്ടികള്‍.

സഖ്യത്തിലൂടെ പ്രവിശ്യാ സമിതിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്നു പാര്‍ലമെന്റ്‌ അംഗം പി. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതേസമയം, എല്‍ടിടിഇയുടെ പ്രധാന വിമര്‍ശകനും തുള്‍ഫ്‌ പാര്‍ട്ടി അംഗവുമായ വീരസിംഹം ആനന്ദ സംഗാരി, പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പ്രധാന തമിഴ്‌ പാര്‍ട്ടിയായ ടിഎന്‍എയുമായി കൈകോര്‍ത്തു.

കൊളംബോ| WEBDUNIA| Last Modified വ്യാഴം, 25 ജൂലൈ 2013 (11:05 IST)
ഭിന്നതകള്‍ മറക്കുകയും ഐക്യത്തോടെ നില്‍ക്കുകയും ചെയ്യേണ്ട സമയമാണ്‌ ഇതെന്ന്‌ അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :