റഷ്യയില്‍ യാത്രാവിമാനം അപകടത്തിപ്പെട്ട് 44 പേര് മരിച്ചു. രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ കരേലിയയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് വിമാനം തകര്‍ന്നു വീണത്. എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.
ടു-134 വിമാനമാണ് തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. വിമാനത്താവളത്തില്‍ ഇറങ്ങിന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. താഴെ വീണ വിമാനം രണ്ടായി പിളര്‍ന്നു.
ഒമ്പത് ജീവനക്കാര്‍ ഉള്‍പ്പെടെ 52 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏറെയും റഷ്യന്‍ വംശജരാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.