റഷ്യന്‍ അനുകൂലികള്‍ ഉക്രയിനില്‍ രണ്ടു നഗരങ്ങള്‍ പിടിച്ചെടുത്തു
കീവ്|
WEBDUNIA|
PRO
ക്രിമിയന്‍ പ്രശ്നത്തിന്റെ മുറിവുണങ്ങും മുന്‍പെ ഉക്രയിനിന്റെ കിഴക്കന്‍ നഗരങ്ങളായ ഡൊണെസ്ക്, ലുഹാന്‍സ്ക് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സുരക്ഷാ മന്ദിരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് റഷ്യന്‍ അനുകൂലികള്‍ രംഗത്ത്.
ലുഹാന്‍സ്കിലെ മന്ദിരത്തില്‍ നിന്ന് അക്രമികള്‍ ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു. തങ്ങളുടെ പ്രദേശങ്ങള്‍ ആസൂത്രിതമായി പിടിച്ചെടുക്കനുള്ള റഷ്യയുടെ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് ഉക്രെയിന്‍ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനിയത് സെന്യൂക് ആരോപിച്ചു.
പിടിച്ചെടുത്ത ഡൊണെസ്ക് നഗരത്തില്‍ ജനഹിതപരിശോധന നടത്തണമെന്ന് ആവസ്യപ്പെട്ട് അവിടം പീപ്പിള്‍സ് റിപ്പബ്ളിക്കായി പ്രഖ്യാപിച്ചു. ഇതിനിടെ ഉക്രയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ഉക്രെയിന്റെ കിഴക്കന്‍ സ്വയംഭരണ പ്രദേശമായിരുന്ന ക്രിമിയ കഴിഞ്ഞ മാസം റഷ്യയുടെ നിയന്ത്രണത്തിലാക്കിയത് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. റഷ്യക്കെതിരെ ഉപരോധം കൊണ്ടുവരാനും ഇത് കാരണമായി.