സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമമന്ത്രിയുമായ അസം ഖാനെ യുഎസ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയച്ചു. താന്‍ മുസ്ലിം ആയതിനാലാണ് ചോദ്യം ചെയ്ത് അപമാനിച്ചതെന്നും സംഭവത്തില്‍ താന്‍ ദുഖിതന്‍ ആണെന്നും അസം ഖാന് പറഞ്ഞു എന്നാണ് വിവരം. ചോദ്യം ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും അസം ഖാന് ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ചയാണ് അസം ഖാനെ ബോസ്റ്റണ്‍ ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണത്തിനായാണ് അദ്ദേഹം പോയത്.
എന്നാല്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് ഏല്‍പ്പിച്ച ജോലി മാത്രമാണ് താന്‍ ചെയ്തതെന്ന് അസം ഖാനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥ പറയുന്നു.