യുദ്ധമേഖലകളില്‍ ലൈംഗിക അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപടണമെന്ന് ആഞ്ചലീന ജോളി

ന്യൂയോര്‍ക്ക് | WEBDUNIA|
PRO
PRO
യുദ്ധമേഖലകളില്‍ ലൈംഗിക അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപടണമെന്ന് നടി ആഞ്ചലീന ജോളി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനോടാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ലൈംഗിക അതിക്രമങ്ങള്‍ തടയണം; യുദ്ധവും സംഘര്‍ഷവും നടക്കുന്ന മേഖലകളില്‍ മിക്കപ്പോഴും ലൈംഗിക അതിക്രമങ്ങള്‍ നടക്കാറുണ്ട്.

അഭയാര്‍ത്ഥികളായി പാര്‍പ്പിക്കപ്പെടുന്ന ക്യാമ്പുകളില്‍ പോലും സ്ത്രീകള്‍ അക്രമികളുടെ കൈകളില്‍ അകപ്പെടുന്നതായാണ് കാണപ്പെടുന്നതെന്നാണ് ആഞ്ചലീന പറയുന്നത്. ഒട്ടേറ അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആഞ്ചലീന ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഒരിയ്ക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ആഞ്ചലീന.

ആഞ്ചലീനയുടെ ആവശ്യം പരിഹരിയ്ക്കപ്പെടുന്നതിനായി 15 അംഗ യുഎന്‍ പ്രത്യേകസമിതി ഒരു തീരുമാനം പാസാക്കി. ലൈംഗിക അതിക്രമക്കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇത്തരം കേസുകളില്‍ കൃത്യതയുള്ള അന്വേഷണവും കഠിനശിക്ഷാവിധികളും നടപ്പിലാക്കുമെന്ന് യുഎന്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :