മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്​താനാണെന്ന് നിലപാടില്‍ ചൈനയും

മുംബൈ ഭീകരാക്രമണത്തിന്​ പിന്നിൽ പാകിസ്​താനാണെന്ന ഇന്ത്യയുടെ വാദത്തിന് ചൈനയുടെ പിന്തുണ. ചൈനീസ്​ ടെലിവിഷനാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.

ഹോ​​ങ്കോങ്ങ്, ചൈന, പാകിസ്​താന്‍ Honkong, Chaina, Pakisthan
ഹോ​​ങ്കോങ്ങ്| rahul balan| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (18:02 IST)
മുംബൈ ഭീകരാക്രമണത്തിന്​ പിന്നിൽ പാകിസ്​താനാണെന്ന ഇന്ത്യയുടെ വാദത്തിന് ചൈനയുടെ പിന്തുണ. ചൈനീസ്​ ടെലിവിഷനാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. ചൈനയിലെ സി സി ടി വി ഒമ്പത്​ടെലിവിഷനാണ്​ മുംബൈ ആക്രമണത്തിന്​ പിന്നിൽ ലഷ്​കർ ഇ ത്വയ്യിബയും അതിന്​ ഫണ്ട്​ നൽകുന്നത്​ പാകിസ്​താനുമാ​ണെന്ന്​ പരാമർശിക്കുന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചത്​. മുംബൈ ഭീകാ​രാക്രമണത്തിൽ പാകിസ്​താ​ന്റെ പങ്ക്​ പരസ്യമായി പറയുന്നത് ഇത് ആദ്യമായാണ്​.

തീവ്രവാദ സംഘടനകള്‍ക്കെതിരെ ചൈന ഇതുവരെ എടുത്ത നിലപാടില്‍ മാറ്റം വരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. തീവ്ര സംഘടനകളുമായി ബന്ധമുള്ള ഹാഫിസ്​ അബ്​ദുൽ റഹ്​മാൻ മക്കി, ത്വൽഹ സഈദ്, അബ്​ദു റഊഫ്​ എന്നിവരെ ​ഐക്യ രാഷ്​ട്രസഭ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്ക്​ ചൈന പിന്തുണ നല്‍‌കിയിരുന്നില്ല. ചൈനയുടെ നിലപാടിതിരെ​ അന്താരാഷ്​ട്ര തലത്തിൽ വ്യാപകതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :