ബെയ്ജിംഗ്|
aparna shaji|
Last Modified ചൊവ്വ, 24 മെയ് 2016 (17:50 IST)
വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർത്ഥന നടത്തുന്നവരാണ് യുവാക്കൾ. അതിനായി എത്ര റിസ്ക് വേണമെങ്കിലും എടുക്കാൻ തയ്യാറാണ് അവർ. എന്നാൽ ചില റിസക്കുകൾ ഫലം കാണാറില്ല. അത്തരത്തിൽ വിജയിക്കാതെ പോയൊരു വിവാഹാഭ്യർത്ഥ ചൈനയിലെ ബെയ്ജിംഗിലും നടന്നു.
താൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് വിവാഭ്യർത്ഥനയുമായി യുവാവെത്തിയത് പാരച്യൂട്ടിലാണ്. എന്നാൽ പാരച്യൂട്ട് മരത്തിൽ തങ്ങി നിൽക്കുകയും യുവാവ് കുടുങ്ങി കിടക്കുകയും ചെയ്തു. ഇത് യുവതി കാണുകയും ചെയ്തു. തുടര്‍ന്ന് അഗ്നിശമന സേനയെത്തിയാണ് യുവാവിനെ മരത്തില്‍ നിന്നും നിലത്തിറക്കിയത്.
പറന്നിറങ്ങി വിവഹാഭ്യർത്ഥന നടത്താൻ ശ്രമിച്ചത് പരാജയപ്പെട്ടെങ്കിലും യുവാവ് തളർന്നില്ല.
അടുത്ത് കണ്ട കടയില്‍ നിന്നും ഒരു കെട്ട് പൂവുമായി യുവാവ് യുവതിയ്ക്ക് മുന്നിലെത്തി. കാമുകഭാവത്തിൽ പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു. എന്നാൽ യുവതി വിവാഹാഭ്യർത്ഥന നിരസിച്ച് മടങ്ങി പോവുകയാണ് ചെയ്തത്.