‘ട്രംപ്’ ടോയിലറ്റ് പേപ്പറുകളുമായി ചൈനീസ് നിര്‍മ്മാണ കമ്പനി; വിപണിയില്‍ മികച്ച പ്രതികരണം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളുള്ള ടോയിലറ്റ് പേപ്പറുകളുമായി ചൈനീസ് നിര്‍മ്മാതാക്കള്‍.

ബീജിംഗ്| rahul balan| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (16:37 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളുള്ള ടോയിലറ്റ് പേപ്പറുകളുമായി ചൈനീസ് നിര്‍മ്മാതാക്കള്‍. ടോയിലറ്റ് പേപ്പറുകളില്‍ ട്രം‌പിന്റെ വിവിധ ഭാവങ്ങളോറ്റു കൂടിയുള്ള ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്.
അടുത്തകാലത്തായി ചില ചൈനീസ് വിരുദ്ധ പ്രസ്താവനകള്‍ ട്രംപ് നടത്തിയിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ ചൈനീസ് പൗരന്മാര്‍ അപഹരിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ ആരോപണം.

പ്രസ്താവനയ്ക്കെതിരായ പ്രതിഷേധമെന്നോണമാണ് ടോയിലറ്റ് പേപ്പറില്‍ ട്രംപിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഡംബ് വിത്ത് ട്രംപ് (ട്രംപിനൊപ്പം വലിച്ചെറിയുക) എന്ന വാക്യവും പേപ്പറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ട്രംപ് ടോയിലറ്റ് പേപ്പറുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറിവരികയാണ്. അതേസമയം, ഓര്‍ഡര്‍ നല്‍കുന്നതില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നുള്ളവരാണെന്ന് ചൈനയിലെ ഖ്വിങ്ങ്ദാവോ വെല്‍പേപ്പര്‍ കമ്പനി പറയുന്നു. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആലിഭാഭയിലൂടെയാണ് ട്രംപ് ടോയിലറ്റ് പേപ്പറുകള്‍ വിറ്റയിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :