റിയോ ഡി ജനീറോ|
WEBDUNIA|
Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (13:20 IST)
PRO
PRO
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ആളുമാറി പൊലീസ് യുവാവിനെ കൊലപ്പെടുത്തിയതാണ് പ്രക്ഷോഭത്തിന് കാരണമായത്.
ചൊവ്വാഴ്ചയാണ് ഡഗ്ളസ് റാഫേല്‍ ഡിസില്വയെന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് മയക്കു മരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്ന് യുവാവിന്റെ കുടുംബം പറയുന്നത്. യുവാവിന്റെ മരണത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് സംഘര്‍ഷം നടക്കുന്നത്.
തുടര്‍ന്ന് പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രധാന തെരുവുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി കാറുകളും പൊതുവാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു.