വേളിയില്‍ സംഘര്‍ഷം, മൂന്ന് പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
തെരഞ്ഞെടുപ്പിനിടെ വേളിയില്‍ എല്‍ഡി‌എഫ് യുഡി‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എല്‍ഡി‌എഫ് പ്രവര്‍ത്തകരായ ബിജു (29), കാര്‍ഡോസ് (25), ലാലു (22) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് രണ്ടുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. ഡിസിപി അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്ത് സിപിഐ നേതാവ് സി ദിവാകരനും മറ്റ് നേതാക്കളും എത്തിയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :