പഴയങ്ങാടി|
WEBDUNIA|
Last Modified തിങ്കള്‍, 14 ഏപ്രില്‍ 2014 (11:48 IST)
PRO
PRO
പഴയങ്ങാടി മൊട്ടാമ്പ്രത്ത് സംഘര്‍ഷം തുടരുന്നു. ഒരു ലീഗ് പ്രവര്‍ത്തകന്റെയും ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്റെയും കടകള്‍ ആക്രമകാരികള്‍ കത്തിച്ചു. ദിവസങ്ങളായി ഇവിടെ മുസ്ലിം ലീഗ്-എസ്ഡിപിഐ സംഘര്‍ഷം തുടരുകയാണ്.
ശനിയാഴ്ച രാത്രി മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫിസ് തകര്‍ത്തിരുന്നു. അതുപോലെ പെരളത്തെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനും ആക്രമണമേറ്റിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതും പ്രദേശത്ത് നിരോധിച്ചിട്ടുണ്ട്.