ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്.
ബാഗ്ദാദിലെ ഗസാലിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരിയിലെ വടക്കന്‍ പ്രവിശ്യയിലെ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
ബാഗ്ദാദിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ മൂന്ന് വ്യത്യസ്ത സ്ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. സാദിര്‍ പട്ടണത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.